കുന്നത്തൂർ:ആർ.എസ്.പി കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ ജനറൽ സെക്രട്ടറി ക്ഷിതി ഗോസ്വാമി അനുസ്മരണ സമ്മേളനം നടത്തി. ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റംഗം ഇടവനശേരി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പാങ്ങോട് സുരേഷ്, കെ.ജി. വിജയദേവൻ പിള്ള, കെ. മുസ്തഫ, ഉല്ലാസ് കോവൂർ, സൈമൺ ഗ്രിഗറി, തുണ്ടിൽ നിസാർ, കെ. രാജി, കെ. രാമൻപിള്ള തുടങ്ങിയവർ സംസാരിച്ചു.