കുണ്ടറ: എസ്.എൻ.ഡി.പി യോഗം 1488ാം നമ്പർ ചെറുമുട് വെള്ളിമൺ ശാഖയിലെ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ.ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി. സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. നിരാവിൽ എസ്. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രിസിഡന്റ് എസ്. ഭാസി, മുൻ യോഗം അസിസ്റ്റന്റ് സെക്രട്ടറി കാവേരി ജി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി എം.കെ. അനിൽ സ്വഗതം പറഞ്ഞു. തുടർന്ന് റിട്ടേണിംഗ് ഓഫീസറായ യൂണിയൻ കൗൺസിലർ ജി. ലിബുമോൻ എതിരില്ലാതെ തിരഞ്ഞെടുത്ത 11 അംഗ കമ്മിറ്റിയെ പ്രഖ്യാപിച്ചു. പ്രേംകുമാർ എസ് (പ്രസിഡന്റ് ), സുനിൽ കുമാർ എസ്.(വൈസ് പ്രസിഡന്റ്), അനീഷ്. എ. (സെക്രട്ടറി), ജി. പത്മാകരൻ ( യൂണിയൻ പ്രതിനിധി), വിനു സി.ശേഖർ, വി.പ്രസന്നകുമാർ, സ്വരാജ്, ഷേജ്യ, എസ്. അരുൺ , മനോജ്, വിഷ്ണു. എം.(കമ്മിറ്റി അംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. യോഗത്തിൽ യൂണിയൻ കൗൺസിലർമാരായ തുളസീധരൻ ,ഗുരുനാരായണ അനിൽ ,ഷൈബു ,സജീവ്, പുഷ്പ പ്രതാപ്, ഹനീഷ്, വനിതാ സംഘം ഭാരവാഹി ലളിതാംബിക എന്നിവർ പങ്കെടുത്തു.