photo
ക്രിസ്മസ് കേക്ക് നിർമ്മാണത്തിന്റെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു

കരുനാഗപ്പള്ളി : സ്ത്രീകൾ സ്വയം പര്യാപ്തരായി സമൂഹത്തിന്റെ മുഖ്യധാരയിലെത്തണമെന്ന് ആർ. രാമചന്ദൻ എം.എൽ.എ പറഞ്ഞു. നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് ബോർഡും കേരള യൂത്ത് പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ക്രിസ്മസ് കേക്ക് നിർമ്മാണ പരിശീലനം ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് ബോർഡ് ഡയറക്ടർ എ.ആർ. ഷെഫീഖ് മുഖ്യപ്രഭാഷണം നടത്തി. ജി. സുന്ദരേശൻ, എസ്. ജയകുമാർ, ജി. മഞ്ജുക്കുട്ടൻ, സുമയ്യ എന്നിവർ സംസാരിച്ചു.