azeezia
ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി അസീസ്സിയ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡെർമറ്റോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ബോധവത്കരണ സെമിനാർ അസീസ്സിയ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാൻ എം. അബ്ദുൾ അസീസ്സ് ഉദ്ഘാടനം ചെയ്യുന്നു. ഡെർമറ്റോളജി വിഭാഗം മേധാവി ഡോ. രതീഷ് ടി. പിള്ള, കോസ്മറ്റോളജിസ്റ്റ് ഡോ. രാഖി വി നായർ തുടങ്ങിയവർ സമീപം

കൊല്ലം : ലോക എയ്ഡ്‌സ് ദിനമായ ഡിസംബർ ഒന്നിന് അസീസ്സിയ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡെർമറ്റോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണ സെമിനാർ നടത്തി. അസീസ്സിയ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാൻ എം. അബ്ദുൾ അസീസ്സ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഡെർമറ്റോളജി വിഭാഗം മേധാവി ഡോ. രതീഷ് ടി. പിള്ള, കോസ്മറ്റോളജിസ്റ്റ് ഡോ. രാഖി വി നായർ, ഡോ. സനൂഫ്, ഡോ. ആതിര തുടങ്ങിയവർ സംസാരിച്ചു. രക്ത പരിശോധനയിലൂടെ മാത്രമേ എച്ച്. ഐ. വി അണുബാധ തിരിച്ചറിയാൻ കഴിയുകയുള്ളു. സ്വകാര്യത ഉറപ്പാക്കിയുള്ള പരിശോധന അസീസ്സിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലഭ്യമാണ്.