കൊല്ലം: ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന ഗവ. ബോയ്സ് ഹൈസ്കൂളിലെ ബാത്ത്റൂമുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു കൊല്ലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് മാസ്റ്ററെ ഉപരോധിച്ചു. രണ്ട് ആഴ്ച്ചയ്ക്കുള്ളിൽപ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ കെ.എസ്.യു കൊല്ലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.