ഓയൂർ: ഗുരുധർമ്മ പ്രചാരണസഭ ചടയമംഗലം മണ്ഡലം കമ്മിറ്റിയുടെ വാർഷികസമ്മേളനം കരിങ്ങന്നൂർ ഏഴാംകുറ്റിയിൽ കേന്ദ്ര സമിതി അംഗം സുനിൽ ചന്ദ്രന്റെ വസതിയിൽ നടന്നു. സഭ കേന്ദ്ര കോ ഓർഡിനേറ്റർ പുത്തൂർ ശോഭനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ. രാജു അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം സെക്രട്ടറി. ജി. മധുസൂദനൻ റിപ്പോർട്ട് അവതരിപ്പിച്ചു. സഭാ കേന്ദ്രസമിതി അംഗം ആർ. സുനിൽചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം മഹേശ്വരൻ, രാജശേഖരൻ, പ്രേംകുമാർ, ഷാജി, ആർ, രഞ്ജിത് രവീന്ദ്രൻ, സുമ മനു എന്നിവർ സംസാരിച്ചു. നോർത്ത് അമേരിക്കയിലെ ഡാളസിൽ നിർമ്മിക്കുന്ന ശിവഗിരിമഠം ശാഖാ സ്ഥാപന നിർമ്മാണ ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം എസ്. ഷാജിയും ഓയൂർ സുരേഷും കേന്ദ്ര കോ ഓർഡിനേറ്റർ പുത്തൂർ ശോഭനന് ആദ്യ ഗഡു നൽകി നിർവഹിച്ചു. ജില്ലാ കമ്മിറ്റി അംഗമായി ആർ. രാജശേഖരനെ തിരഞ്ഞെടുത്തു.