photo
ചവറ മേക്കാട് എ വൺ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എയിഡ്സ് ദിനത്തിൽ നടത്തിയ ആരോഗ്യ ബോധവൽക്കരണ ശില്പശാലയിൽ എയിഡ്സ് കൺട്രോൾ സൊസൈറ്റി ചെയർപേഴ്സൺ ഡോ. സുജ ക്ലാസെടുക്കുന്നു

കരുനാഗപ്പള്ളി: ചവറ മേക്കാട് എ വൺ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എയിഡ്സ് ദിനത്തിൽ ആരോഗ്യ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. ഗ്രന്ഥശാലാങ്കണത്തിൽ നടന്ന ബോധവൽക്കരണ ശില്പശാല ചവറ ലയൺസ് ക്ലബ് പ്രസിഡന്റ് സി.പി. ഹരിലാൽ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം എയിഡ്സ് കൺട്രോൾ സൊസൈറ്റി ചെയർ പേഴ്സൺ ഡോ. സുജ ക്ലാസ് നയിച്ചു. വനിതാ വേദി കൺവീനർ രമാദേവി സ്വാഗതം പറഞ്ഞു. പന്മന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ പുത്തേഴം, ഫ്രാൻസിസ് സേവ്യർ, വി.എം.ജോയി എന്നിവർ സംസാരിച്ചു.