കൊല്ലം: ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്‌സിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സി.ബി.എസ്.ഇ സ്കൂളുകൾക്കായി നടത്തിയ ഇന്റർസ്കൂൾ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂളിൽ നടന്ന മത്സരത്തിൽ വിവിധ സ്കൂളുകളിൽ നിന്നായി 200ഓളം സ്‌കേറ്റർമാർ പങ്കെടുത്തു .
കാവനാട് ലേക്ക് ഫോർഡ് ഒന്നാം സ്ഥാനവും, ശ്രീഗുരുദേവ സെൻട്രൽ സ്കൂൾ രണ്ടാം സ്ഥാനവും, കുതിരപ്പന്തി സെന്റ് ജോർജ്ജ് സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് സ്കൂൾ ചെയർമാൻ പി. സുന്ദരൻ സമ്മാനങ്ങൾ വിതരണം ചെയ്തു. അഡ്മിനിസ്ട്രേറ്റർ ഡോ.പി.സി.സലിം, പ്രിൻസിപ്പൽ വി.എസ്. ശ്രീകുമാരി,ബിന്ദു, ജയശ്രീ വിജയകരൻ എന്നിവർ പ്രസംഗിച്ചു.