കരുനാഗപ്പള്ളി: കേരള വാണിക വൈശ്യ സംഘം ചവറ ശാഖയുടെ പൊതുയോഗം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കൊറ്റൻ കുളങ്ങര ബേബീ ജോൺ ഷഷ്ഠ്യബ്ദിപൂർത്തി ഹാളിൽ നടന്ന പരിപാടി സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എസ്. കുട്ടപ്പൻ ചെട്ടിയാർ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ശാഖാ പരിധിയിലെ എസ്.എസ്.എൽ.സി , പ്ലസ് 2, ഡിഗ്രി പരീക്ഷകളിൽ വിജയിച്ചവർക്കുള്ള സ്കോളർഷിപ്പും, വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും വിതരണം ചെയ്തു. പി.എസ്.സി പരീക്ഷയിൽ 213-ാം റാങ്കോടെ ജോലിയിൽ പ്രവേശിച്ച ശാഖാംഗം അഭിരാമിയെ ചടങ്ങിൽ ആദരിച്ചു. ശാഖാ പ്രസിഡന്റ് റിജുകുമാർ അദ്ധ്യഷത വഹിച്ചു. സെക്രട്ടറി രമേഷ് കുമാർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വിജയൻ, എം. മോഹനൻ, ആർ. ശങ്കർ, പ്രൊഫസർ. എ. ഗോപാലകൃഷ്ണൻ, എ. ശിഗൻ, രാധാമണി തുടങ്ങിയവർ സംസാരിച്ചു.