കുന്നത്തൂർ: പോരുവഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച സത്രീകളുടെയും കുട്ടികളുടെയും വിശ്രമകേന്ദ്രം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ബി. ബിനീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. രാധ, സഹദേവൻ പിള്ള, ഇ.വി. വിനോദ്കുമാർ, എസ്. ഷീജ, ജയപ്രസന്നൻ, മെഡിക്കൽ ഓഫീസർ ഡോ. പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു.