photo
രഞ്ജിത്ത്കുമാർ(34)

പാരിപ്പള്ളി.ദേശീയപാതയിൽ കല്ലുവാതുക്കലിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിമുട്ടി കാർ യാത്രക്കാരായ രണ്ട് പേർ മരിക്കാനിടയായ സംഭവത്തിൽ ബസ് ഡ്രൈവറെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.കോയമ്പത്തൂർ കേന്ദ്രമാക്കി സർവീസ് നടത്തുന്ന സ്വകാര്യടൂറിസ്റ്റ് ബസായ എവൺ ട്രാവൽസിലെ ഡ്രൈവർ തിരുവനന്തപുരം പൗഡിക്കോണം മണിമന്ദിരത്തിൽ രഞ്ജിത്ത്കുമാറാണ് (34) ഇന്നലെ അറസ്റ്റിലായത്.കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ അമ്പലപ്പുഴ സ്വദേശിയായ സർക്കാർ ഉദ്യോഗസ്ഥനും ബന്ധുവായ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയുമാണ് മരിച്ചത്. നാല് പേർക്ക് ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തിരുന്നു.

സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അമിതവേഗത്തിലെത്തിയ ബസ് ടാങ്കറിനെ ഒാവർടേക്ക് ചെയ്ത് കാറിലിടിക്കുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. തുടർന്നാണ് അറസ്റ്റ്. ഓവർടേക്ക് ചെയ്യാൻ പാടില്ലാത്ത ഭാഗത്ത് നിയമലംഘനം നടത്തിയതായും കണ്ടെത്തി.മന:പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. പരവൂർ കോടതി പ്രതിയെ റിമാൻഡ് ചെയ്തു. പാരിപ്പള്ളി എസ്.ഐ രാജേഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.