പത്തനാപുരം : കൊല്ലം- തിരുമംഗലം ദേശീയപാതയുടെ സമഗ്രവികസനം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ബിയുടെ നേതൃത്വത്തിൽ പാർട്ടി വൈസ് ചെയർമാൻ കെ. ബി. ഗണേശ് കുമാർ നയിക്കുന്ന സമരസന്ദേശപദയാത്രയ്ക്ക് തുടക്കമായി.പുനലൂർ ടി. ബി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പദയാത്ര കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എന്ന്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. പാർട്ടി ചെയർമാൻ ആർ .ബാലകൃഷ്ണപിള്ള ഫ്ലാഗ് ഓഫ് ചെയ്തു.കിഴക്കൻ മേഖലയിലെ പ്രധാനപാതയുടെ തകർച്ച പരിഹരിക്കാൻ എം.പിമാർ തയ്യാറാകണമെന്നും കൊല്ലം,മാവേലിക്കര ലോക് സഭാ മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികൾ മുന്നിട്ടിറങ്ങണമെന്നും ആർ.ബാലകൃഷ്ണപിള്ള പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പാതകളെല്ലാം ഗതാഗതയോഗ്യമാണെന്നും കേന്ദ്രസർക്കാരിന്റെ അലംഭാവമാണ് ദേശീയപാതയുടെ തകർച്ചയ്ക്ക് കാരണമെന്നും ജാഥക്യാപ്റ്റൻ ഗണേശ് കുമാർ പറഞ്ഞു.
ഇളമ്പലിലെ സ്വീകരണം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കുന്നിക്കോട് ജംഗ്ഷനിൽ നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെങ്ങമനാട് സി. പി. എം ജില്ലാ സെക്രട്ടറിയേറ്റംഗം സഹദേവൻ ഉദ്ഘാടനം ചെയ്തു. കിഴക്കേതെരുവിൽ സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഷാജു, നിയോജക മണ്ഡലം പ്രസിഡന്റ് നെടുവന്നൂർ സുനിൽ, കെ.റ്റി.യു.സി (ബി) ജില്ലാ പ്രസിഡന്റ് വടകോട് മോനച്ചൻ, സംസ്ഥാന കമ്മറ്റിയംഗം എ.ആർ.ബഷീർ,പൂവറ്റൂർ സുരേന്ദ്രൻ,തൃക്കണ്ണമംഗൽ ജോയി,ജേക്കബ് വർഗീസ് വടക്കടത്ത്,ഏലിയാമ്മ
കൃഷ്ണകുട്ടിനായർ,കോട്ടാത്തല പ്രദീപ്,നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എച്ച്. റിയാസ് മുഹമ്മദ്, മണ്ഡലം പ്രസിഡന്റ് എസ് മാഹീൻ എന്നിവർ സംസാരിച്ചു.