photo
എസ്.എൻ.ഡി.പി യോഗം മാരാരിത്തോട്ടം 6417-ം നമ്പർ ശാഖ സംഘടിപ്പിച്ച ചികിത്സാ ധനസഹായത്തിന്റെയും അവാർഡുകളുടേയും വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. അനിൽ എസ്. കല്ലേലിഭാഗം നിർവഹിക്കുന്നു

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം മാരാരിത്തോട്ടം 6417 -ാം നമ്പർ കുമാരനാശാൻ സ്മാരക ശാഖയുടെ ആഭിമുഖ്യത്തിൽ ചികിത്സാ ധനസഹായവും അവാർഡ് വിതരണവും സംഘടിപ്പിച്ചു. മാരാരിത്തോട്ടം ഗുരുക്ഷേത്രത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനവും ധനസഹായ വിതരണവും ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ: അനിൽ എസ്. കല്ലേലിഭാഗം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് മൈതാനം വിജയൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ ഭാരവാഹികളായ എൻ. രാമകൃഷ്ണൻ, എസ്. പ്രശാന്തൻ, എൻ. സരസൻ, എസ്. സജിത്ത്, എൻ.ഭാർഗവൻ, പി.കെ. ശിശുപാലൻ, എസ്. സജിത്ത്, ടി. ഷീലാ രമേശൻ, പി. ഷീല, പി. സിന്ധു, ആർ. രഞ്ജിത്ത്, എസ്. സതീശൻ എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി വിപിൻ തെക്കൻചേരി സ്വാഗതവും ഷിബു ദേവരാജൻ നന്ദിയും പറഞ്ഞു.