കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നൂറനാട് പയ്യനല്ലൂർ കാശാംവിളയിൽ വീട്ടിൽ അക്ഷയാണ്(20) കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്. സബ് ഇൻസ്പെക്ടർ മണിയൻ പിള്ള, സി.പി.ഒ ഗോപകുമാർ, വനിതാ സി.പി.ഒ ലത എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.