കരുനാഗപ്പള്ളി: തുറയിൽകുന്ന് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കുമാരനാശാൻ സ്മാരക ഗ്രന്ഥശാലയിലെ യുവജനവേദിയുടെയും ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ എയ്ഡ്സ് ബോധവൽക്കരണ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ പ്രദർശനം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് മായാ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി ഹെൽത്ത് ഇൻസ്പെക്ടർ ഹരികുമാർ എയ്ഡ്സ് ദിന സന്ദേശം കൈമാറി. പി.ടി.എ പ്രസിഡന്റ് ലാൽജി പ്രസാദ്, പി.ടി.എ വൈസ് പ്രസിഡന്റ് കാട്ടൂർ ബഷീർ, സ്റ്റാഫ് സെക്രട്ടറി രാജീവ്, സീനിയർ അസിസ്റ്റന്റ് മുർഷിദ് ചിങ്ങോലിൽ, ഗ്രന്ഥശാല അംഗം എം. സുഗതൻ, എ. ബിജു, ഗ്രന്ഥശാലാ സെക്രട്ടറി ആൾഡ്രിൻ, വിശാൽ എന്നിവർ സംസാരിച്ചു.