capex
കാപ്പക്സ് ഹെഡ് ഓഫീസ് പടിക്കൽ നടന്ന തൊഴിലാളി ധർണ എ.എ. അസീസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കാപ്പക്‌സിൽ നടക്കുന്ന തൊഴിലാളി ചൂഷണം അവസാനിപ്പിക്കണമെന്ന് ആൾ കേരള കാഷ്യൂനട്ട് ഫാക്ടറി വർക്കേഴ്‌സ് ഫെഡറേഷൻ (യു.ടി.യു.സി) വർക്കിംഗ് പ്രസിഡന്റ് എ.എ.അസീസ് പറഞ്ഞു. കാപ്പക്‌സ് ഹെഡ് ഓഫീസ് പടിക്കൽ തൊഴിലാളികൾ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ടി.യു.സി ജില്ലാ സെക്രട്ടറി ടി.കെ.സുൽഫി അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ ജനറൽ സെക്രട്ടറി സജി.ഡി.ആനന്ദ്, അർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, ടി.സി. വിജയൻ, പി. പ്രകാശ് ബാബു, ഇടവനശ്ശേരി സുരേന്ദ്രൻ, എം.എസ്. ഷൗക്കത്ത്, ജി. വേണുഗോപാൽ, കുരീപ്പുഴ മോഹനൻ, പാരിപ്പള്ളി സുരേന്ദ്രൻ, കെ. സിസിലി, എൽ. ബീന, ബിജു ലക്ഷ്മികാന്തൻ, തുളസീധരൻ, നാവായിക്കുളം മോഹനൻ, താജുദ്ദീൻ,പാവുമ്പ ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.