krishi
പൂയപ്പള്ളിയിൽ കോഴിക്കോട് ഏലായിൽ ജനകീയനെൽകൃഷി കൂട്ടായ്മയുടെ ഉദ്ഘാടനംജി.എസ്.ജയലാൽ എം.എൽ.എ നിർവഹിക്കുന്നു

ഓയൂർ: പൂയപ്പള്ളി കോഴിക്കോട് ഏലായിൽ തരിശുകിടന്ന മൂന്നേക്കർ പാടത്ത് ജനകീയ കൂട്ടായ്മയിലൂടെ നെൽകൃഷിയിറക്കി. ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹംസാറാവുത്തർ, വാർഡ് മെമ്പർ വൃന്ദാസത്യൻ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പത്ത് വർഷമായി തരിശുകിടന്ന ഭൂമി അമ്പതോളം കർഷകരുടെ സംഘം ഒരു മാസത്തെ അധ്വാനത്തിലാണ് വിളനിലമാക്കി മാ​റ്റിയത്.