photo
കുണ്ടറ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ നടന്ന ലോക ഭിന്നശേഷി ദിനാചരണം പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. അനിൽ ഉദ്ഘാടനം ചെയ്യുന്നു. ഷൈല മധു, കെ.ജി. തങ്കച്ചൻ എന്നിവർ സമീപം

കുണ്ടറ: കുണ്ടറ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ കുണ്ടറ ഉപജില്ലയിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പങ്കെടുപ്പിച്ച് ലോക ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. അനിൽ ഉദ്ഘാടനം ചെയ്തു. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷൈല മധു അദ്ധ്യക്ഷത വഹിച്ചു. ബി.പി.ഒ കെ.ജി. തങ്കച്ചൻ സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസർ എച്ച്.ആർ. അനിത,വാർഡ് മെമ്പർ റെജില ലത്തീഫ്, സി.ആർ.സി കോർഡിനേറ്റർ ശ്യംകുമാർ തുടങ്ങിയവർ സംസാരിച്ചു.