പുത്തൂർ: സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയും ഗുരുവന്ദനവും നടന്നു. 1998 ബാച്ചിലെ വിദ്യാർത്ഥികളാണ് കുട്ടായ്മ സംഘടിപ്പിച്ചത്. സ്കൂൾ പ്രിൻസിപ്പൽ എസ്. പയസിനെ യോഗത്തിൽ ആദരിച്ചു. ഹണി ബാബു, നാസ് ഹഫീസ്, അനീഷ് ആലപ്പാട്ട്, രാജേഷ്, രാജാകൃഷ്ണൻ, അനൂപ് ജോസഫ്, ടി.ജെ. മായാ, ഡോ.അനൂപ് ആർ.പ്രസാദ്, വിപിൻ, ഉദയൻ, ജോസി, വരുൺ, ജോർജ്, അരുൺ എസ്. പിള്ള, അരുൺ മോഹൻ, അനീഷ്, സനൽകുമാർ എന്നിവർ സംസാരിച്ചു.