കൊല്ലം: സാമൂഹ്യനീതി വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് രാമവർമ്മ ക്ലബ്ബിൽ കലാകായിക മേള സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ പതാകയുയർത്തി സന്ദേശവും നൽകി. എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിഗ്രി തലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് എം.എൽ.എ ഉപഹാരം നൽകി. ജില്ലയിലെ സ്പെഷ്യൽ സ്കൂളുകളിൽ നിന്ന് ആയിരത്തോളം വിദ്യാർഥികളാണ് വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്തത്. ജില്ലാ പഞ്ചായത്തിലെ വേദിയിലും മത്സരങ്ങൾ നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.എസ് രമാദേവി, ജില്ലാ സാമൂഹ്യനീതി ഓഫീസർ പി. സുധീർകുമാർ, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സിജു ബെൻ തുടങ്ങിയവർ പങ്കെടുത്തു.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് വികസനകാര്യ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശാ ശശിധരൻ, കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഗീതാകുമാരി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ജയപ്രകാശ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എൻ. രവീന്ദ്രൻ, സരോജിനി ബാബു, പി.ഡബ്ല്യു.ഡി എംപ്ലോയിസ് പ്രസിഡന്റ് ഇന്ദിരാ ഭായ്, സെക്രട്ടറി സുജ, ഭാരതീയ വികലാംഗ ഐക്യ അസോസിയേഷൻ അംഗങ്ങളായ ശൂരനാട് രവി ശ്രീലാൽ, ജില്ലാ സാമൂഹ്യനീതി ഓഫീസർ പി. സുധീർകുമാർ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ എസ്. ഗീതാകുമാരി തുടങ്ങിയവർ പങ്കെടുത്തു