b
ശ്രീജിത്ത്

എഴുകോൺ: സ്ത്രീകൾ തനിച്ചു താമസിക്കുന്ന വീട്ടിൽ അസമയത്ത് അതിക്രമിച്ചു കടന്ന യുവാവിനെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു. ഇടയ്ക്കിടം ചാമവിള വീട്ടിൽ ശ്രീജിത്താണ് (27) പിടിയിലായത്. 1ന് വെളുപ്പിന് 2നായിരുന്നു സംഭവം. വീട്ടിൽ കടന്നുകയറിയ പ്രതി അമ്പത്തിയേഴുകാരിയായ വീട്ടമ്മയെ കടന്നു പിടിക്കുകയായിരുന്നു.

എഴുകോൺ ക്രൈം എസ്.ഐ രവികുമാർ, എ.എസ്.ഐ സന്തോഷ് കുമാർ, എസ്.സി.പി.ഒ ജേക്കബ്, വനിതാ എസ്.സി.പി.ഒ ഷീബ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.