പത്തനാപുരം: കോൺഗ്രസ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് അംഗവും എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയൻ വനിതാസംഘം കേന്ദ്രകമ്മിറ്റി അംഗവുമായിരുന്ന കറവൂർ ബി. പൊന്നമ്മയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം സി.ആർ. നജീബ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. കറവൂർ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ചെമ്പനരുവി മുരളീധരൻ നായർ, കെ. ജോസ്, ലത സി. നായർ, എ. നജീബ്ഖാൻ, ഷേക്പരീത്,റ ഹ്മത്ത് ദിലീപ്, സി.ആർ. രജികുമാർ, സുധീർമലയിൽ, വി.പി. ജോൺ, കറവൂർ സോമരാജൻ, ഷേർളി ഗോപിനാഥ്, ബിജു വാഴയിൽ, ടി.കെ. ബാലകൃഷ്ണൻ, സി. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.