ശാസ്താംകോട്ട: ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി വാക്കത്തോൺ സംഘടിപ്പിച്ചു. എക്സൈസ്, കെ.എസ്.എം.സി.ബി കോളേജിലെ എൻ.സി.സി യൂണിറ്റിന്റെയും ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെയും സഹകരണത്തോടെയാണ് ലഹരി വിരുദ്ധ വാക്കത്തോൺ സംഘടിപ്പിച്ചത്. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ എസ്. ദിലീപ് കുമാർ അദ്ധ്യക്ഷനായി. ലെഫ്റ്റനന്റ് കേണൽ മധു, എക്സൈസ് സി.ഐ ഒ. പ്രസാദ്, ജീവനക്കാരായ സഹദുള്ള, എസ്. രതീഷ് കുമാർ, എ. നിഷാദ്, അജിത്, സുജിത് കുമാർ, സന്തോഷ്, ഷീബ, രാജി എന്നിവർ നേതൃത്വം നൽകി. ഫിൽറ്റർ ഹൗസ് ജംഗ്ഷനിൽ നിന്നാരംഭിച്ച വാക്കത്തോണിൽ എം.എൽ.എയും പങ്കെടുത്തു.