c
ബി.ഡി.ജെ.എസ്

കൊല്ലം: ബി.ഡി.ജെ.എസ് നാലാം ജന്മവാർഷിക സമ്മേളനം ഇന്ന് കൊല്ലത്ത് നടക്കുമെന്ന് കൊല്ലം ജില്ലാ പ്രസിഡന്റ് വനജ വിദ്യാധരൻ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അജി.എസ്.ആർ.എം എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള 2500 ഓളം പ്രവർത്തകരാണ് പങ്കെടുക്കുന്നത്.

കൊല്ലം സി.കേശവൻ സ്മാരക ടൗൺ ഹാളിൽ രാവിലെ 10ന് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പത്മകുമാർ അദ്ധ്യക്ഷത വഹിക്കും. ബി.ജെ.പി ദേശീയ കൗൺസിൽ അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എ.വി. ആനന്ദ്‌രാജ് സംഘടനാ സന്ദേശം നൽകും. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ തഴവ സഹദേവൻ, സോമശേഖരൻ നായർ, സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് നെടുമങ്ങാട്, സംസ്ഥാന സെക്രട്ടറിമാരായ എ. സോമരാജൻ, പരുത്തിപ്പള്ളി സുരേന്ദ്രൻ, ആലുവിള അജിത്ത്, ടി.എൻ. സുരേഷ്, മലയിൻകീഴ് രാജേഷ്, എൻ. വിനയചന്ദ്രൻ തുടങ്ങിയവർ ആശംസകൾ നേരും. വനജ വിദ്യാധരൻ സ്വാഗതവും അജി.എസ്.ആർ.എം നന്ദിയും പറയും.

ജില്ലാ സെക്രട്ടറിമായ സജികുമാർ, രഞ്ജിത്ത് രവീന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.