പുനലൂർ: സ്പീഡ് ഗവർണർ പ്രവർത്തിപ്പിക്കാതെ സർവീസ് നടത്തിയ കെ..എസ്.ആർ.ടി.സി ബസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി. പുനലൂർ-കായംകുളം റൂട്ടിൽ സർവീസ് നടത്തിയ ഓർഡനറി ബസിൻെറ ഫിറ്റ്നസാണ് റദ്ദാക്കിയത്. പുനലൂർ നെല്ലിപ്പള്ളിയിൽ പ്രവർത്തിക്കുന്ന മോട്ടോർ വെഹിക്കിൾ ഓഫീസിന് മുന്നിലൂടെ അമിതവേഗതയിൽ സർവീസ് നടത്തുകയായിരുന്നു ബസ്.
സംഭവം ശ്രദ്ധയിൽപ്പെട്ട അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി കെ. കരന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥർ ബസിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പരിശോധനയിൽ സ്പീഡ് ഗവർണർ വിച്ഛേദിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയത്.