sumesh
സുമേഷ്

കുണ്ടറ: ചിമ്മിനി തുരന്ന് വീട്ടിനുള്ളിൽ കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ച കേസിലെ പ്രതി പിടിയിലായി. കുണ്ടറ പെരിനാട് കുഴിയം സ്വദേശി ആനന്ദവല്ലിയുടെ വീട്ടിൽ നിന്ന് പണം കവർന്ന കേസിൽ പെരിനാട് കുഴിയം തെക്ക് ആപ്പൊലിൽ താഴത്തിൽ വീട്ടിൽ സുമേഷ് എന്ന് വിളിക്കുന്ന അമ്പാടി (26) ആണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്.

നവംബർ 9നാണ് സംഭവം. പുലർച്ചെ ചിമ്മിനിയിൽ കൂടി വീട്ടിനുള്ളിൽ കയറിയ പ്രതി കിടപ്പ് മുറിയിലെ അലമാരയിൽ തുണിക്കുള്ളിൽ സൂക്ഷിച്ചിരുന്ന എഴുപതിനായിരം രൂപ മോഷ്ടിച്ചെടുക്കുകയായിരുന്നു. ശബ്ദം കേട്ട് ഉണർന്ന ആനന്ദവല്ലി മോഷ്ടാവിനെ കണ്ട് പിടികൂടാൻ ശ്രമിച്ചെങ്കിലും ഷർട്ട് ഊരിയെറിഞ്ഞ ശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു.

മോഷണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കുണ്ടറ എസ്.ഐമാരായ ഗോപകുമാർ, വിദ്യാധിരാജ് സി.പി.ഒ രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.