schoo
വേണാട് സഹോദയ ജില്ലാ തല കിഡ്സ് ഫെസ്റ്റ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ പുനലൂർ ഫാത്തിമ പബ്ലിക്ക് സ്കൂളിലെ കൊച്ചു കുട്ടികൾ

പുനലൂർ: വേണാട് സഹോദയ ജില്ലാ കിഡ്സ് ഫെസ്റ്റ് മത്സരത്തിൽ പുനലൂർ ഫാത്തിമ പബ്ലിക്ക് സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി. ജില്ലാ തലത്തിൽ 153 പോയിന്റ് നേടിയ സ്കൂൾ മൂന്നാം സ്ഥാനത്തെത്തി. കവിതാ പാരായണം മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിൽ ഇഷാര ഫിർദൗസും, മെമ്മറി ടെസ്റ്റിൽ ആദിദേവ്, അഭിനവും, പ്രച്ഛന വേഷമത്സരത്തിൽ പ്രഭാസും ഒന്നാംസ്ഥാനം വീതം കരസ്ഥമാക്കി. ഗ്രൂപ്പ് ഡാൻസിൽ രണ്ടാം സ്ഥാനവും മറ്റ് മത്സരങ്ങളിൽ എ ഗ്രേഡും സ്കൂളിന് ലഭിച്ചു. വിജയികളെ പ്രിൻസിപ്പൽ തങ്ങൾകുഞ്ഞിന്റെ നേതൃത്വത്തിൽ അദ്ധ്യാപകരും രക്ഷിതാക്കളും അനുമോദിച്ചു.