a
പവിത്രേശ്വരം സഹകരണ ബാങ്ക് മാറനാട് എക്സ്റ്റൻഷൻ കൗണ്ടർ കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: പവിത്രേശ്വരം സഹകരണ ബാങ്ക് മാറനാട് എക്സ്റ്റൻഷൻ കൗണ്ടർ കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ അംഗം എസ്. പുഷ്പാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ പി.ജെ. അബ്ദുൽ ഗഫാർ കമ്പ്യൂട്ടർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എസ്. വേണുഗോപാൽ ആദ്യ നിക്ഷേപം സ്വീകരിച്ചു, അസിസ്റ്റന്റ് രജിസ്ട്രാർ ടി.ആർ. ഹരികുമാർ, ബാങ്ക് പ്രസിഡന്റ്‌ ടി. ഷൈലേന്ദ്രൻ, സി.പി.എം ഏരിയ സെക്രട്ടറി പി. തങ്കപ്പൻപിള്ള, ഏരിയാ കമ്മിറ്റി അംഗം ജെ. രാമാനുജൻ, ലോക്കൽ സെക്രട്ടറി കെ. ജയൻ, പഞ്ചായത്ത് മെമ്പർമാരായ ധന്യാ മനോജ്‌, തുളസി ലക്ഷ്മൺ, ബാങ്ക് സെക്രട്ടറി എം. എസ്. സുനിൽ കുമാർ എന്നിവർ സംസാരിച്ചു.