കൊല്ലം: കൊല്ലം ശ്രീനാരായണ കോളേജ് രാഷ്ട്രീയ പഠന വിഭാഗവും പാർലമെന്ററി അഫയേഴ്സും സംയുക്തമായി നടത്തിയ ദ്വിദിന ദേശീയ സെമിനാർ കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മതേതരത്വത്തെ സംബന്ധിച്ച ചിന്തകളിൽ നാം ശ്രീനാരായണ ഗുരുവിന്റെയും സഹോദരൻ അയ്യപ്പന്റെയും സി. കേശവന്റെയും പാത പിന്തുടരണമെന്ന് കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. കേരള സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ പ്രൊഫ. ജെ. പ്രഭാഷ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സെമിനാർ കോ ഓർഡിനേറ്റർ ഡോ. പി.എം. ജോഷി വിഷയാവതരണം നടത്തി. വകുപ്പ് മേധാവി ഡോ. ആർച്ച അരുൺ, ഡോ. എസ്.വി. മനോജ്, യു. അധീശ്, ഡോ. ജി.എസ്. പ്രീത എന്നിവർ സംസാരിച്ചു.