പുനലൂർ: ഗേജുമാറ്റ ജോലികൾ പൂർത്തിയാക്കിയ തെന്മല - പുനലൂർ- ആവണീശ്വരം റെയിൽവേ പാതയിലെ ട്രാക്കും പാലങ്ങളും ഉദ്യോഗസ്ഥർ പരിശോധിച്ചു. ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഷാജി റോയിയുടെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പുനലൂർ, തെന്മല 13 കണ്ണറ പാലം, കഴുതുരുട്ടി തുടങ്ങിയ ഭാഗങ്ങളിലെ നിർമ്മാണ ജോലികളും പരിശോധിച്ച സംഘം വൈകിട്ടോടെ മടങ്ങി.