paravur-road
കലയ്ക്കോട് മാടൻനട - ഐശ്വര്യ പബ്ലിക് സ്കൂൾ റോഡ്

പരവൂർ: സ്‌കൂൾ വിദ്യാർത്ഥികളുൾപ്പെടെ സഞ്ചരിക്കുന്ന റോഡ് കഴിഞ്ഞ ഏഴ് വർഷമായി തകർന്ന് യാത്രക്കാർക്ക് ദുരിതം സമ്മാനിക്കുമ്പോഴും കണ്ടില്ലെന്ന് നടിച്ച് അധികൃതർ. കലയ്ക്കോട് മാടൻനടയിൽ നിന്ന് ഐശ്വര്യ പബ്ലിക് സ്കൂളിലേക്കുള്ള റോഡാണ് വർഷങ്ങളായി തകർന്ന് കുഴിയായി മാറിയിരിക്കുന്നത്.

സ്കൂൾ ബസുകളും നിരവധി സ്വകാര്യ വാഹനങ്ങളും ദിനംപ്രതി സഞ്ചരിക്കുന്ന റോഡിനാണ് ഈ അവസ്ഥ. ഇതിനോടകം നിരവധി പേർക്ക് അപകടങ്ങളും സംഭവിച്ചുകഴിഞ്ഞു. ഇതിന് പുറമെ മഴക്കാലത്ത് ഈ റോഡിലെ കുഴിയിൽ വെള്ളം കെട്ടിനിന്ന് ഉണ്ടാകുന്ന ബുദ്ധിമുട്ട് വേറെ. കെട്ടിനിൽക്കുന്ന വെള്ളം ആഴ്ചകൾ കഴിഞ്ഞ് വീടുകളിലേക്ക് ഒഴുകിയിറങ്ങുന്നതായും പരാതിയുണ്ട്. ഇത്രയും വർഷങ്ങൾക്കിടയിൽ നിരവധി തവണ ബന്ധപ്പെട്ടെ അധികൃതരെ കണ്ട് പരാതി നൽകിയെങ്കിലും റോഡ് പുനർനിർമ്മിക്കാനുള്ള യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.