അഞ്ചൽ: ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങൾ ഉൾക്കൊണ്ടുള്ള പഠനരീതി വിദ്യാഭ്യാസ രംഗത്ത് അനിവാര്യമാണെന്നും ഈ ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ ഹൈടെക് ആക്കി മാറ്റിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി കെ. രാജു പറഞ്ഞു. ഇടയം ഗവ. എൽ.പി സ്കൂളിന്റെ നവതി ആഘോഷത്തിന്റെ സമാപനവും നവതി സ്മാരക കവാടവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എൽ. രമേശൻ റിപ്പോർട്ടവതരിപ്പിച്ചു. അഞ്ചൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ദിലീപ്, ബ്ലോക്ക് പഞ്ചായത്തംഗം കെ. ഷിബു, ഗ്രാമപഞ്ചായത്തംഗങ്ങളായ റജിമോൾ, ബിൻസി, ജി. മുളീധരൻ പിള്ള, എൻ. അജിത്കുമാർ, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ അറയ്ക്കൽ ബാലകൃഷ്ണപിള്ള, സൈമൺ അലക്സ്, പി. അനിൽകുമാർ, എസ്. സുധീർ, എൻ.കെ. ബാലചന്ദ്രൻ, പൂർവ വിദ്യാർത്ഥികളായ ഫാ. റജി യോഹന്നാൻ, കെ. മാമച്ചൻ, മാമൻ തോമസ്, എൻ. പാർത്ഥൻ, എ. അരുൺ സി.പി. നാരായണപിള്ള, എ. സബീന തുടങ്ങിയവർ പ്രസംഗിച്ചു.സംഘാടക സമിതി ചെയർമാൻ സി.എസ്. ജയപ്രസാദ് സ്വാഗതവും പി.ടി.എ പ്രസിഡന്റ് ആർ. ബിനുകുമാർ നന്ദിയും പറഞ്ഞു.