intuc
പുതുതായി നിർമ്മിച്ച വയലാർ രവി ഷഷ്ടി പൂർത്തിഹാളിന്റെ ഉദ്ഘാടനം ഐ.എൻ.ടി.യു.സി ഭവന് മുന്നിൽ വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കുന്നു

ചവറ : ടൈറ്റാനിയം കോംപ്ലെക്‌സ് എംപ്ലോയീസ് കോൺഗ്രസ് ഐ.എൻ.ടി.യു.സി യൂണിയന്റെ നവീകരിച്ച കെട്ടിടത്തിന്റെയും വയലാർ രവി ഷഷ്ടി പൂർത്തി മന്ദിരത്തിന്റെയും ഉദ്ഘാടനം ഐ.എൻ.ടി.യു.സി ഭവന് മുന്നിൽ നടന്നു. മന്ദിരത്തിന്റെ ഉദ്ഘാടനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. ഉദ്ഘാടന യോഗത്തിൽ യൂണിയൻ ജനറൽ സെക്രട്ടറിആർ . ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് വൈ. നജിം റിപ്പോർട്ട് അവതരിപ്പിച്ചു. ഷഷ്ടി പൂർത്തി ഹാളിന്റെ സമർപ്പണം ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും യൂണിയൻ മുൻ വർക്കിംഗ് പ്രസിഡന്റ് കടവൂർ ശിവദാസന്റെ ഫോട്ടോയുടെ അനാച്ഛാദനം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജനും നിർവഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ എൻ. അഴകേശൻ, ഇ. യൂസഫ് കുഞ്ഞു, കോലത്തു വേണുഗോപാൽ, സന്തോഷ് തുപ്പാശ്ശേരി, ശശിധരൻ, ശ്രീനിവാസൻ, വർഗീസ് ചാക്കോ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി ആർ. ശ്രീജിത്ത് സ്വാഗതം പറഞ്ഞു.