കൊല്ലം:എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുളള നിയമനങ്ങൾ നിർത്തലാക്കാനുളള സംസ്ഥാന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആർ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറെ ഉപരോധിച്ചു.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമനങ്ങൾ നിർത്തലാക്കുന്നത് അഭ്യസ്തവിദ്യരായ തൊഴിൽരഹിതരോടുളള സർക്കാരിന്റെ യുദ്ധപ്രഖ്യാപനമാണെന്ന് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത ആർ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഉല്ലാസ് കോവൂർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എസ്. ലാലു അദ്ധ്യക്ഷത വഹിച്ചു. കുരീപ്പുഴ മോഹനൻ, പ്ലക്കാഡ് ടിങ്കു, ഉല്ലാസ് കുമാർ, വിഷ്ണു മോഹൻ, സുഭാഷ് എസ്. കല്ലട, ആർ. വൈശാഖ്, ഫെബി സ്റ്റാലിൻ, ശിവപ്രസാദ്, ബലറാം, ഷെഫീഖ് മൈനാഗപ്പളളി, ബിജു ജോർജ്ജ്, സജീവ്, ശ്യാം, ഷംനാർ, ഹാഷിം തുടങ്ങിയവർ നേതൃത്വം നൽകി.