അഞ്ചൽ: ഏരൂർ ക്ഷീരോത്പ്പാദക സഹകരണ സംഘത്തിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മികച്ച വിജയം. നാളിതുവരെ എൽ.ഡി.എഫ് മാത്രം ഭരിച്ചിരുന്ന സംഘത്തിലേക്കുള്ള തിരഞ്ഞെടുപ്പിലാണ് ബി.ജെ.പി ക്ഷീരകർഷക മുന്നണിയായി മത്സരിച്ച് വിജയിച്ചത്.
എട്ട് സീറ്റിലേക്ക് നടന്ന മത്സരത്തിൽ നാല് ജനറൽ സീറ്റുകളും ബി.ജെ.പി നേടി. ജില്ലാ കമ്മറ്റിയംഗം ആർ. ജയചന്ദ്രൻ, ഏരൂർ പഞ്ചായത്ത് സെക്രട്ടറി എസ്.എസ്. അഖിൽ, ജി.രാജേന്ദ്രൻ പിള്ള, പുഷ്പലത എന്നിവരാണ് വിജയിച്ചത്.
വിജയത്തിൽ ആഹ്ളാദം പ്രകടപ്പിച്ച് ബി.ജെ.പി ഏരൂരിൽ പ്രകടനം നടത്തി. പി.എസ്. സുമൻ, ആലഞ്ചേരി ജയചന്ദ്രൻ, ആർ. അനിൽ, കേസരി അനിൽ, വടമൺ ബിജു, അഖിൽ തുടങ്ങിയവർ നേതൃത്വം നൽകി.