സ്കൂൾ വളപ്പിലെ കാട് നീക്കം ചെയ്യുന്നതിനിടെ
പത്തനാപുരം: സ്കൂൾ വളപ്പിലെ കാട് വൃത്തിയാക്കുന്നതിനിടെ പഴുതാരയുടെ കടിയേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടത്തറ മുഹമ്മദൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയും കുണ്ടയം മൂലക്കട അമ്പാടി ഹോട്ടൽ ഉടമ രാജേഷിന്റെ മകനുമായ അഖിലിനെയാണ് (16) പുനലൂർ താലൂക്ക് ആശുപത്രിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. അഖിലിന്റെ വലത് കൈയ്യിലാണ് പഴുതാരയുടെ കടിയേറ്റത്. വേദന അനുഭവപ്പെട്ട വിദ്യാർത്ഥിയെ അധ്യാപകർ പത്തനാപുരത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷം വീട്ടിലെത്തിച്ചു. തുടർന്ന് ഇന്നലെ ഉച്ചയോടെ അബോധാവസ്ഥയിലായ അഖിലിനെ മാതാപിതാക്കൾ പുനലൂർ താലൂക്കാശുപത്രിൽ എത്തിച്ചു.
ഇതിനിടെ പാമ്പാണ് കടിച്ചതാണെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചു. വിദ്യാർത്ഥി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ഇടയ്ക്കിടെ ബോധം നഷ്ടപ്പെടുന്നതായി പിതാവ് രാജേഷ് പറഞ്ഞു.