ഓച്ചിറ: തഴവ ആദിത്യ വിലാസം ഗവ. ഹൈസ്കൂൾ എൻ.സി.സി., എസ്.പി.സി, ജെ.ആർ.സി യൂണിറ്റുകളുടെയും കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റർ ആർ. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ഷിബു എസ്. തൊടിയൂർ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീമോൾ, ഷിബി, അദ്ധ്യാപകരായ പൂനം മാത്യു, വിജയലക്ഷ്മി, സ്മിത ജോൺ, എൻ. കെ. വിജയകുമാർ, സഖീന തുടങ്ങിയവർ നേതൃത്വം നൽകി.