കൊല്ലം : സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ പത്താം വാർഷികവുമായി ബന്ധപ്പെട്ട് ഹരിത ഭൂമി പദ്ധതിയിൽ ഉൾപ്പെടുത്തി ചാത്തന്നൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി കേഡറ്റുകൾക്കുള്ള തെങ്ങിൻതൈ വിതരണം ചാത്തന്നൂർ സർക്കിൾ ഇൻസ്പെക്ടർ വി.എസ്. പ്രദീപ് കുമാർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എൻ. സതീശൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഡി. ഗിരീഷ് കുമാർ, സ്കൂൾ വികസന സമിതി വൈസ് ചെയർമാൻ രാധാകൃഷ്ണപിള്ള, സ്റ്റാഫ് സെക്രട്ടറി എൻ. അനിൽകുമാർ, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ പി. മോഹനൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ആർ. ശശികല സ്വാഗതവും അസി. കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ ആർ. ബിന്ദു നന്ദിയും പറഞ്ഞു. നൂറിൽപ്പരം തെങ്ങിൻ തൈകൾ ചടങ്ങിൽ വിതരണം ചെയ്തു.