photo

കരുനാഗപ്പള്ളി: നീണ്ടകര കേന്ദ്രമായി പ്രവർത്തിക്കുന്ന സ്പർശം ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷികാഘോഷത്തിന്റെ നിർദ്ധന കുടുംബത്തിന് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം കിഡ്നി ഫൗണ്ടേഷൻ ഒഫ് കേരള ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ നിർവഹിച്ചു. സ്പർശം പ്രസിഡൻറ് ടൈറ്റസ് ഡാനിയൽ അദ്ധ്യഷത വഹിച്ചു. വീടിന്റ ആശീർവാദകർമ്മം ഇടവക വികാരി ഫാ.ഇമ്മാനുവൽ ജഗദീഷ് നിർവഹിച്ചു. മുൻ എം.പി എൻ. പീതാംബരക്കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എൻ. വിജയൻപിള്ള എം.എൽ.എ, നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സേതുലക്ഷ്മി, ആർ. ഷൺമുഖദാസ്, ബെന്നി സേവ്യർ, ജാക്സൺ ഫ്രാൻസിസ്, ജോൺ വിൻസെന്റ് എന്നിവർ സംസാരിച്ചു.