കുന്നത്തൂർ: പട്ടിക ജനതാ മെമ്മോറിയൽ നിവേദനം അംഗീകരിച്ച് നടപ്പാക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും വാളയാർ കേസ് അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറുന്നതിനൊപ്പം കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും കേരള സാംബവർ സൊസൈറ്റി ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ചക്കുവള്ളിയിൽ നടന്ന സമ്മേളനം അഡ്വ.കെ.സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി.ശശി അധ്യക്ഷത വഹിച്ചു.വെണ്ണിക്കുളം മാധവൻ, എം.വി ജയപ്രകാശ്,പി.ആർ ബാലൻ, കുന്നത്തൂർ ഗോപാലകൃഷ്ണൻ, വൈ.മനു എന്നിവർ സംസാരിച്ചു.
വനിതാ - യുവജന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ഐ.ബാബു കുന്നത്തൂർ ഉദ്ഘാടനം ചെയ്തു.ചെല്ലപ്പൻ ഇരവി അധ്യക്ഷത വഹിച്ചു.വി.ആർ. രാമൻ, സരളാ രാമചന്ദ്രൻ,പി.എൻ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.മുതിർന്ന നേതാക്കളെയും കലാകാരന്മാരെയും ആദരിച്ചു. വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു ജി.ശശി (പ്രസിഡന്റ്), റോയി മോഹൻ (വൈസ് പ്രസി.), കെ.വിശ്വംഭരൻ (സെക്രട്ടറി), കെ.ജയറാം (ജോ. സെക്രട്ടറി), പി.കെ രമണൻ (ട്രഷറർ) എന്നിവരെ ജില്ലാ ഭാരവാഹികളായും ബിന്ദു ശൂരനാട് (പ്രസിഡന്റ്),രമ്യ പുനലൂർ (സെക്രട്ടറി),ആര്യ അഭിലാഷ് (സെക്രട്ടറി) എന്നിവരെ വനിതാസമാജം ഭാരവാഹികളായും ശ്രീജേഷ് പുനലൂർ (പ്രസിഡന്റ്),സുരേഷ് ശൂരനാട് (വൈസ്.പ്രസിഡന്റ്),അഖിൽ രാമചന്ദ്രൻ (സെക്രട്ടറി),രാംനാഥ് (ജോ. സെക്രട്ടറി),പി.കെ.രാജേഷ് (ട്രഷറർ) എന്നിവരെ വിദ്യാർത്ഥി -യുവജന വിഭാഗം ഭാരവാഹികളായും സമ്മേളനം തിരഞ്ഞെടുത്തു.