photo
പൂതക്കുളം പഞ്ചായത്ത് ഹാളിൽ ചേ‌ർന്ന യോഗം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ഭക്ഷ്യസുരക്ഷാ ഒാഫീസർ സുജിത് പെരേര, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശ്രീകുമാർ എന്നിവർ സമീപം

പദ്ധതിക്ക് തുടക്കമായി.

പാരിപ്പള്ളി: പൂതക്കുളത്തിനെ മാതൃകാഭക്ഷ്യസുരക്ഷാ പഞ്ചാത്തായി ഉയർത്തുന്ന പദ്ധതിക്ക് ഇന്നലെ തുടക്കമായി. പൂതക്കുളം പഞ്ചായത്ത് ഹാളിൽ ചേ‌ർന്ന യോഗം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ അസി. ഭക്ഷ്യസുരക്ഷാ കമ്മിഷണർ കെ. ശ്രീകല മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ചാത്തന്നൂർ സർക്കിൾ ഭക്ഷ്യസുരക്ഷാ ഒാഫീസർ സുജിത് പെരേര സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ജയ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അശോകൻ പിള്ള, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രശ്മി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോയി, വാർ‌ഡംഗങ്ങളായ സുനിൽകുമാർ , സന്തോഷ് കുമാർ, സെക്രട്ടറി ഷീജ എന്നിവർ പങ്കെടുത്തു. തുടർന്ന് റിട്ട. ജോയിന്റ് ഭക്ഷ്യസുരക്ഷാ കമ്മിഷണർ മിനിയുടെ നേതൃത്വത്തിൽ വ്യാപാരികൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് ലൈസൻസ് മേളകൾ, സെമിനാറുകൾ, കുടിവെള്ള പരിശോധന തുടങ്ങിയ പരിപാടികളും വരും ദിവസങ്ങളിൽ നടക്കും.