തൊടിയൂർ: കൗമാരപ്രായക്കാർ നേരിടുന്ന പ്രശനങ്ങളും പ്രതിവിധികളൂം സംബന്ധിച്ച് തഴവ എ.വി ഗവ. ബോയ്സ് ഹൈസ്കൂളിൽ സ്കൂൾ സംരക്ഷണ സമിതിയുടെ അഭിമുഖ്യത്തിൽ ക്ലാസ് സംഘടിപ്പിച്ചു. സൈക്കോളജിസ്റ്റ് പി.ബി. രാജൻ ക്ലാസ് നയിച്ചു. സ്കൂൾ സംരക്ഷണ സമിതി പ്രസിഡന്റ് കൈതവനത്തറ ശങ്കരൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി തഴവ തോപ്പിൽ ലത്തീഫ് , ഹെഡ്മാസ്റ്റർ സുനിൽ കുമാർ എന്നിവർ സംസാരിച്ചു.