ആശ്രാമം: മംഗലശ്ശേരി വീട്ടിൽ മൈത്രി നഗർ 74 രവീന്ദ്രൻപിള്ളയുടെയും (സി.പി.എം ആശ്രാമം മിഡിൽ എ ബ്രാഞ്ച് സെക്രട്ടറി) സതീദേവിയുടെയും മകളും ഷാജിദാസിന്റെ ഭാര്യയുമായ എസ്.ആർ രശ്മി (35) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ആദർശ്, അവന്തിക. സഞ്ചയനം 9ന് രാവിലെ 7ന്.