പുനലൂർ: ആര്യങ്കാവ് ആർ .ടി.ഒ ചെക്ക് പോസ്റ്റിലും എക്സൈസ് ചെക്പോസ്റ്റിലും വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ 14,860 രൂപ പിടിച്ചെടുത്തു. ആർ. ടി.ഒ ചെക്ക് പോസ്റ്റിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 14,000 രൂപയും, എക്സൈസ് ചെക്ക് പോസ്റ്റിൽ നിന്നും 860 രൂപയുമാണ് പിടി കൂടിയത്. രണ്ട് ചെക്ക് പോസ്റ്റുകളിലും ഒരേ സമയത്തായിരുന്നു പരിശോധന.
ഇന്നലെ രാത്രി 7.30 ഓടെ എക്സൈസ് ചെക്ക് പോസ്റ്റിൽ എത്തിയ വിജിലൻസ് ഉദ്യോഗസ്ഥരെ കണ്ട ജീവനക്കാർ കൈക്കൂലിയായി വാങ്ങിയ 860 രൂപ പുറത്തേക്ക് വലിച്ചെറിഞ്ഞു.ഉടൻ തന്നെ വിജിലൻസ് ഉദ്യോഗസ്ഥർ പണം കണ്ടെടുത്തു. ആർ .ടി.ഒ ചെക്ക് പോസ്റ്റിൽ നിന്നും കണക്കിൽപ്പെടാത്ത 14000 രൂപയാണ് പിടികൂടിയത്. രാത്രി 10.45നും രണ്ടു ചെക്ക് പോസ്റ്റുകളിലും പരിശോധന തുടരുകയാണ്.