peroor
പേരൂർ അനിൽകുമാർ രചിച്ച 'മധുരം മധുരം ചിരി മധുരം' എന്ന ബാലസാഹിത്യ കൃതിയുടെ പ്രകാശനം ഡോ. പി.എസ്. ശ്രീകല സാഹിത്യ അക്കാഡമി അംഗം ഡോ. സി. അനിൽകുമാർ ഉണ്ണിക്കൃഷ്ണന് നൽകി പ്രകാശനം ചെയ്യുന്നു

കൊല്ലം: പുരോഗമന കലാസാഹിത്യ സംഘം പേരൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'ജനാധിപത്യം, മതേതരത്വം, വർത്തമാനകാല ഭാരതം' എന്ന വിഷയത്തിൽ നടന്ന സിമ്പോസിയം സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല ഉദ്ഘാടനം ചെയ്തു. ഡോ. സി.കെ.ജി. നായർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പേരൂർ അനിൽകുമാർ രചിച്ച 'മധുരം മധുരം ചിരി മധുരം' എന്ന ബാലസാഹിത്യ കൃതിയുടെ പ്രകാശനം ഡോ. പി.എസ്. ശ്രീകല സാഹിത്യ അക്കാഡമി അംഗം ഡോ. സി. അനിൽകുമാർ ഉണ്ണിക്കൃഷ്ണന് നൽകി പ്രകാശനം ചെയ്തു.

എസ്.എൽ. സജികുമാർ, വിനിതകുമാരി തുടങ്ങിയവർ സംസാരിച്ചു. പ്രൊഫ. ഹാഷിംകുട്ടി സ്വാഗതവും എച്ച്. ഹുസൈൻ നന്ദിയും പറഞ്ഞു.