കൊല്ലം: പിണറായി സർക്കാർ വിശന്നു കരയുന്നവന്റെ വായിൽ മണ്ണ് വാരിയിടുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. വില വർദ്ധനവിനെതിരെ കൊല്ലം സപ്ലൈകോ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദുകൃഷ്ണ.
കോൺഗ്രസ് നേതാക്കളായ വാളത്തുംഗൽ രാജഗോപാൽ, ആദിക്കാട് മധു, സിസിലി സ്റ്റീഫൻ, തൃദീപ് കുമാർ, എം എം സഞ്ജീവ് കുമാർ, മണിയംകുളം ബദറുദ്ദീൻ, ബിജു ലൂക്കോസ്, വി എസ് ജോൺസൺ, എൻ.എ റഷീദ്, സായി ഭാസ്‌കർ, പനയം സജീവ്, പാലത്തറ രാജീവ്, സി വി അനിൽകുമാർ, റീന സെബാസ്റ്റ്യൻ, ഹെൻട്രി, നൗഷാദ്, ദീപ ആൽബർട്ട് എന്നിവർ സംസാരിച്ചു.