photo
ലോക ഭിന്നശേഷി ദിനാചരണം ആർ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ഭിന്നശേഷിക്കാരുടെ ആവശ്യങ്ങളോട് അനുഭാവപൂർണ്ണമായ നിലപാട് സ്വീകരിക്കണമെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു. കേരള വൈകല്യ ഐക്യ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക ഭിന്നശേഷി ദിനാഘോഷവും പൊതുസമ്മേളനവും ഐ.എം.എ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വീൽ ചെയറിൽ സർക്കാർ ഓഫീസുകളിൽ എത്തുന്ന വികലാംഗർക്ക് ഓഫീസുകളുടെ ഉള്ളിലേക്ക് കടന്നുചെല്ലാൻ പറ്റുന്ന രീതിയിൽ വാതിലുകൾ നിർമ്മിക്കുക എന്നതടക്കം പത്തോളം ആവശ്യങ്ങൾ ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് അരിനല്ലൂർ ജോസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ യൂണിവേഴ്‌സിറ്റി മുൻ സെനറ്റ് മെമ്പർ എൽ.കെ. ശ്രീദേവി മുഖ്യ പ്രഭാഷണം നടത്തി. കെ.ആർ. സന്തോഷ്ബാബു, കൗൺസിലർ എസ്. ശക്തികുമാർ, ജില്ലാ പ്രസിഡന്റ് ബ്ലാലിൽ ബഷീർ, ആർ. സുരേന്ദ്രൻ, കെ.വി. വിഷ്ണു, എസ്. ശ്രീകുമാർ, രതീഷ് ആലുംകടവ്, പി. രഞ്ജിത്ത്, ഷിജു തഴവ, സിനി എസ്. പടപ്പനാൽ, എൻ. റഷീദ, രേഖാ പ്രസന്നൻ, ശങ്കരനാചാരി എന്നിർ സംസാരിച്ചു.