കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച കാർഷിക കർമ്മസേന സേവന കേന്ദ്രവും ഇക്കോ ഷോപ്പും ബയോ ഫാർമസി കെട്ടിടവും ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുത്തൻതെരുവിന് സമീപം ദേശീയപാതയോരത്തുള്ള ഓപ്പൺ എയർ സ്റ്റേഡിയത്തിനു സമീപമാണ് ഇക്കോഷോപ്പ് കെട്ടിടം പ്രവർത്തിക്കുന്നത്.
തരിശ് രഹിത ഗ്രാമം പദ്ധതിയുടെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻ ചാർജ് തേജസിഭായി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം അനിൽ എസ്. കല്ലേലിഭാഗം കർഷകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി മോഹൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മറ്റത്ത് രാജൻ, ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ കമർബാൻ, ജുമൈലത്ത് ബീവി, വി. ശ്രീജ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബി. സുധർമ്മ, ആർ.കെ. ദീപ, കൃഷി ഓഫീസർ വി.ആർ. ബിനേഷ്, പഞ്ചായത്ത് സെക്രട്ടറി വി. മനോജ് , ഗ്രാമ-ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.