കൊല്ലം: നവംബർ 27 ന് ബംഗളുരുവിലെ വിശ്വേശ്വരയ്യ ഹാളിൽ നടന്ന സൗത്ത് ഇന്ത്യാ ശാസ്ത്ര നാടകമത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത അഞ്ചൽ പുത്തയം ഓൾ സെയിന്റ്‌സ് സ്‌കൂളിന് നാലാം സ്ഥാനം. രാസപദാർത്ഥങ്ങൾ ജീവരാശിയുടെ നൻമയ്ക്കാകണം വിനാശത്തിനാകരുതെന്ന സന്ദേശത്തിന് രംഗഭാഷ്യമൊരുക്കിയാണ് സ്കൂൾ നേട്ടം കൈവരിച്ചത്. പീരിയോഡിക് ടേബിൾ അറ്റ് 150 എന്ന നാടകമാണ് വിദ്യാർത്ഥികൾ അവതരിപ്പിച്ചത്. എട്ട് വിദ്യാർത്ഥികൾ ചേർന്ന് അരങ്ങിലെത്തിച്ച ഈ നാടകത്തിന്റെ രചന പ്രദീപ് കണ്ണങ്കോടും സംവിധാനം അഭിലാഷ് പറവൂരുമാണ്. വിജയികളെ മന്ത്രി കെ. രാജു അനുമോദിച്ചു.