minist
പുനലൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൻെറ നേൃത്വത്തിൽ മണിയാറിൽ ആരംഭിച്ച കേരള ഓർഗാനിക് ഇക്കോ ഷോപ്പിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി കെ. രാജു നിർവഹിക്കുന്നു. പുനലൂർ നഗരസഭ ചെയർമാൻ കെ.രാജശേഖരൻ, ഡയറക്ടർ കെ.രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം

പുനലൂർ: കർഷകരിൽ നിന്ന് സംഭരിക്കുന്ന നെല്ല് അരിയാക്കി ഫാർമേഴ്സ് കമ്പനി വഴി നാട്ടിൻപുറങ്ങളിലെ വിപണികൾ വഴി വിറ്റഴിക്കണമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. പുനലൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൻെറ നേതൃത്വത്തിൽ മണിയാറിൽ ആരംഭിച്ച കേരള ഓർഗാനിക് ഇക്കോ ഷോപ്പിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുനലൂർ നഗരസഭ ചെയർമാൻ കെ. രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ് വി. രാജൻ, നഗരസഭ കൗൺസിലർമാരായ കെ. പ്രഭ, സുജി ഷാജി, കെ. കനകമ്മ, ഡയറക്ടർ സി. അജയപ്രസാദ്, വി.പി. ഉണ്ണികൃഷ്ണൻ,ബി. വേണുഗോപാൽ, വി.എൽ. പ്രഭ തുടങ്ങിയവർ സംസാരിച്ചു. അസി.കൃഷി ഡയറക്ടർ വി.ആർ. സോണിയ പദ്ധതി വിശദീകരണവും കമ്പനി ചെയർമാൻ എസ്. സുനിൽകുമാർ സ്വാഗതവും, സി.ഇ.ഒ കെ.സുകുമാരൻ ആചാരി റിപ്പോർട്ടും, ഡയറക്ടർ കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.